Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Sparsam

"ന​ന്മ മ​ണ്ണി​ല്‍ ന​ല്ല വീ​ട്' പ​ദ്ധ​തി​യി​ൽ സു​മ​ന​സു​ക​ൾ​ക്ക് പ​ങ്കാ​ളി​ക​ളാ​കാം

കോ​ട്ട​യം: ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദീ​പി​ക, സാ​മൂ​ഹി​ക ക്ഷേ​മ​വും ജീ​വ​കാ​രു​ണ്യ​വും ല​ക്ഷ്യ​മി​ട്ടു ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന "ദീ​പ്ത സ്പ​ര്‍​ശം'' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ "ന​ന്മ മ​ണ്ണി​ല്‍ ന​ല്ല വീ​ട്'' പ​ദ്ധ​തി​യി​ൽ സു​മ​ന​സു​ക​ൾ​ക്ക് പ​ങ്കാ​ളി​ക​ളാ​കാം. 

സ്വ​ന്ത​മാ​യി ഒ​രു​പി​ടി മ​ണ്ണും ത​ല​ചാ​യ്ക്കാ​ന്‍ ഇ​ട​വു​മി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​ണ് കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ന്‍ സ​മി​തി (കെ​സി​ബി​സി) യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​വു​മാ​യി (കെ​എ​സ്എ​സ്എ​ഫ്) ചേ​ര്‍​ന്നു ദീ​പി​ക ന​ന്മ മ​ണ്ണി​ല്‍ ന​ല്ല വീ​ട്'' എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥ​ല​മോ നി​ല​വി​ലു​ള്ള ഉ​പ​യോ​ഗ​യോ​ഗ‍്യ​മാ​യ ഭ​വ​ന​മോ ദാ​നം ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ ഡാ​റ്റ ബാ​ങ്ക് കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം വ​ഴി ത​യാ​റാ​ക്കും. ഈ ​ജീ​വ​കാ​രു​ണ‍്യ സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ത്പ​ര‍്യ​മു​ള്ള​വ​ർ​ക്ക് ഇ​തോ​ടൊ​പ്പ​മു​ള്ള ക‍്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ദീ​പി​ക​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്താം. ത​ങ്ങ​ളു​ടെ ഭൂ​മി​യോ വീ​ടോ നി​ര്‍​ധ​ന​രാ​യ ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് കൈ​മാ​റാ​ന്‍ മ​ന​സു​ള്ള​വ​ർ​ക്ക് യാ​തൊ​രു അ​ല​ച്ചി​ലും ഉ​ണ്ടാ​കാ​തെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ദ്ധ​തി​വ​ഴി സാ​ധി​ക്കും. 

ഇ​ത്ത​ര​ത്തി​ൽ ന​ൽ​കു​ന്ന ഭൂ​മി​യോ വീ​ടോ കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം അ​ർ​ഹ​രാ​യ​വ​രു​ടെ കൈ​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും എ​ത്തി​ക്കും. ഇ​തി​നാ​യി കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ രൂ​പ​ത​ക​ളു​ടെ സാ​മൂ​ഹ‍്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി അ​ര്‍​ഹ​ത ഉ​റ​പ്പു​വ​രു​ത്തും.

തു​ട​ർ​ന്ന് ഓ​രോ പ്ര​ദേ​ശ​ത്തും ഫോ​റ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പ​ത സോ​ഷ‍്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക​ൾ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ദാ​താ​വി​ന് യാ​തൊ​രു പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​കി​ല്ല. ദീ​പി​ക​യോ കെ​എ​സ്എ​സ്എ​ഫോ ത​ങ്ങ​ളു​ടെ പേ​രി​ല്‍ വ​സ്തു​വോ പ​ണ​മോ സ്വീ​ക​രി​ക്കി​ല്ല. ദാ​താ​വി​ല്‍​നി​ന്നു നേ​രി​ട്ട് ഗു​ണ​ഭോ​ക്താ​വി​നാ​യി​രി​ക്കും സ​ഹാ​യം ല​ഭി​ക്കു​ക. ഇ​രു കൂ​ട്ട​രെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന വി​ശ്വ​സ്ത ക​ണ്ണി​യാ​യി മാ​ത്ര​മാ​ണ് ദീ​പി​ക​യും കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​വും പ്ര​വ​ര്‍​ത്തി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447417590 എ​ന്ന ന​മ്പ​റി​ലും [email protected] എ​ന്ന ഇ ​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up